Headlines
Loading...
തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ രണ്ടാഴ്ച്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ജില്ലാ കളക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മെയ് പത്തിന് പുലര്‍ച്ചെ നാല് മുതല്‍ മെയ് 24 പുലര്‍ച്ചെ നാല് വരെയാണ് ലോക്ക്ഡൗണ്‍.

വെള്ളിയാഴ്ച്ച മാത്രം തമിഴ്‌നാട്ടില്‍ 26,465 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ്-19 രോഗികള്‍ 13,23,965 ആയി. ചെന്നൈയില്‍ മാത്രം ഇന്നലെ 6738 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.