Headlines
Loading...
മഴക്കാലം ആസ്വദിക്കാൻ സണ്ണി ലിയോൺ കേരളത്തിൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മഴക്കാലം ആസ്വദിക്കാൻ സണ്ണി ലിയോൺ കേരളത്തിൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിൽ എത്തുന്നത് ആദ്യമായല്ല. എങ്കിലും ഓരോ തവണയും നടി തന്റെ കേരള യാത്രകളിലെ ചിത്രം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് സണ്ണി കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.
കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്ന സണ്ണിയുടെ ചിത്രത്തിന് ഇതിനോടകം പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

കറുത്ത വസ്ത്രത്തിനോട് ചേരുന്ന കറുത്ത ഷൂവും, മനോഹരമായ പുഞ്ചിരിയും സണ്ണിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.

മനോഹരമായ ഒരു വെള്ളച്ചാട്ടം പശ്ചാത്തലമാക്കിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. മഴയിൽ നനയാതെ വസ്ത്രത്തിൽ തന്നെയുള്ള ഒരു തൊപ്പിയുമണിഞ്ഞാണ് ബോളിവുഡ് സുന്ദരി ചിത്രത്തിൽ ഉള്ളത്. 'എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക' ചിത്രങ്ങളോടൊപ്പം സണ്ണി പ്രചോദനാത്മകമായ ഒരു ചെറുകുറിപ്പും എഴുതിയിട്ടുണ്ട്.

കോവിഡ് -19 കേസുകൾ അതിരൂക്ഷമായി വർധിച്ച് ആളുകൾ വിഷാദത്തിലായിരിക്കുന്ന സമയത്ത് താരത്തിന്റെ ഈ കുറിപ്പ് പ്രചോദനാത്മകമാണെന്നതിൽ സംശയമില്ല. സണ്ണി ചിത്രങ്ങൾ പോസ്റ്റ് ചെയ്തയുടനെ തന്നെ ആരാധകർ ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകി സ്നേഹം പ്രകടിപ്പിച്ചു. ചിത്രത്തിന് ഒരു ദിവസം കൊണ്ട് 10 ലക്ഷത്തിലധികം ലൈക്കുകളും ആറായിരത്തിലധികം കമന്റുകളും ലഭിച്ചു. ഭൂരിഭാഗം കമന്റുകളും ഹൃദയാകൃതിയിലുള്ള ഇമോജികളാണ്. എന്നാൽ, താരത്തിന്റെ സ്റ്റൈലിനെയും സൗന്ദര്യത്തെയും പ്രകീർത്തിച്ചുള്ള കമന്റുകളും കുറവല്ല.