കഴിഞ്ഞ വർഷത്തിലേതുപോലെ തന്നെ തന്റെ ചെന്നൈയിലെ വീട്ടിലാണ് ഇത്തവണയും മോഹൻലാല്‍ പിറന്നാൾ ആഘോഷിക്കുന്നത്. ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ വേളയിൽ മോഹൻലാലിനൊപ്പം ഒത്തുകൂടും.
പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുഹൃത്ത് സമീർ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. കൊറോണ പ്രതിസന്ധി രൂക്ഷമായിരിക്കേ തമിഴ്നാട്ടിലും ഇപ്പോൾ ലോക്ഡൗൺ ആണ്.
അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പണിപ്പുരയിലാണ് മോഹൻലാൽ ഇപ്പോൾ. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഗോവയിൽ പൂർത്തിയാക്കിയിരുന്നു. ബറോസിൽ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹൻലാൽ തന്നെയാണ്. താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയാറെടുപ്പിലാണ് ലാൽ.