entertainment desk
Mohanlal Birthday: സ്റ്റീഫന്, അബ്രാമിന്, എന്റെ ഏട്ടന്; മോഹൻലാലിന് പിറന്നാൾ ആശംസിച്ച് പൃഥ്വി
Mohanlal Birthday Celebrity Wishes Photos Status, Happy Birthday Mohanlal: മലയാളികളുടെ പ്രിയപ്പെട്ട ‘ലാലേട്ടൻ’ നാളെ 61-ാം ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങൾക്കു മുൻപേ തന്നെ മലയാളികൾ തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങി.
മോഹൻലാലിന്റെ ആരാധകർ മാത്രമല്ല സിനിമാ താരങ്ങളും തങ്ങളുടെ പ്രിയ താരത്തിനു ആശംസകൾ നേർന്നു. ലൂസിഫർ സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള ഒരു ഫൊട്ടൊ പങ്കുവച്ചാണ് പൃഥ്വിരാജ് മോഹൻലാലിന് ജന്മദിനാശംസ നേർന്നത്.
“ലൂസിഫർ ഷൂട്ടിന്റെ ആദ്യ ദിനമായിരുന്നു അത്. കോവിഡ് മഹാമാരി ഇല്ലാതിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോൾ എംപുരാൻ ഷൂട്ട് ചെയ്യുകയായിരിക്കും. ഉടൻ തന്നെ അവിടേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ജന്മദിനാശംസകൾ സ്റ്റീഫൻ! ജന്മദിനാശംസകൾ അബ്രാം. ജന്മദിനാശംസകൾ ലാലേട്ട,”പൃഥ്വിരാജ് കുറിച്ചു