Headlines
Loading...
എൽഡിഎഫ് ഇടുക്കിക്ക് നൽകിയ അംഗീകാരം: കേരള കോൺഗ്രസ് എം

എൽഡിഎഫ് ഇടുക്കിക്ക് നൽകിയ അംഗീകാരം: കേരള കോൺഗ്രസ് എം

കട്ടപ്പന  റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനം എൽഡിഎഫ് ഇടുക്കിക്ക് നൽകുന്ന അംഗീകാരമാണെന്ന് കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ജനപ്രതിനിധിയെന്ന നിലയിൽ റോഷി അഗസ്റ്റിന് ഇടുക്കിക്ക് പ്രത്യേക പരിഗണന നൽകി പ്രവർത്തിക്കാനാകും. കാർഷിക മേഖലയിലെ തകർച്ചയും ഭൂപ്രശ്‌നങ്ങളും അടിസ്ഥാന വികസനവും ഉൾപ്പെടെ നിരവധിയായ പ്രശ്‌നങ്ങൾക്ക് നിരന്തരമായ പോരാട്ടം നടത്തിയിരുന്ന ജനകീയനായ ജനപ്രതിനിധിയാണ് റോഷി അഗസ്റ്റിൻ.   യുഡിഎഫിന്റെ ആധിപത്യമെന്ന് വിശ്വസിച്ചിരുന്ന സ്ഥലങ്ങളിൽപോലും യുഡിഎഫിനുണ്ടായ തകർച്ചയിലൂടെ കേരള കോൺഗ്രസിന്റെ ശക്തികൂടിയാണ് വ്യക്തമാകുന്നത്. ദുരന്തങ്ങളിലും ദുരിതങ്ങളിലും ജനങ്ങളോടൊപ്പം നിലകൊള്ളുകയും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുകയും ചെയ്തതിന് എൽഡിഎഫിന്‌ ജനങ്ങൾ നൽകിയ അംഗീകാരമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വൻവിജയം. മികവുറ്റ മന്ത്രിമാരെ രംഗത്തിറക്കുന്നതിലൂടെ മികച്ച ഭരണമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങൾക്ക് ഉറപ്പുനൽകുന്നതെന്നും ജോസ് പാലത്തിനാൽ പറഞ്ഞു.