special report
വിചിത്രമായ നീക്കം: ഓക്സിജൻ സിലിണ്ടർ ചലഞ്ചുമായി ജില്ലാ ഭരണകൂടം ; പൊതു ജനങ്ങളോട് അഭ്യർത്ഥിച്ച് കലക്ടർ
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളില്‍ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജന്‍ ക്ഷാമത്തിനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നടപടി എന്നാണ് ജില്ലാ ഭരണകൂടത്തിൻ്റ വാതം.
കാസർഗോഡ് ജില്ലയിൽ മുൻ കാലയളവിൽ കർണാടകയിൽ നിന്നായിരുന്നു ഓക്സിജൻകൾ എത്തിത്തുടങ്ങിയത്. എന്നാൽ കർണാടകയിലും വ്യാപാരം രൂക്ഷമായ സാഹചര്യത്തിൽ കർണാടക ഗവൺമെൻറ് മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത് നിർത്തിവെച്ചു. തുടർന്ന് പല സ്വകാര്യ ആശുപത്രികളിലും ഓക്സിജൻ ക്ഷാമമുണ്ടായി. ഗുരുതരാവസ്ഥയിലുള്ള എട്ടോളം രോഗികളെ ഹോസ്പിറ്റലിൽ നിന്ന് മറ്റ് മംഗളൂരുവിൽ അടക്കം സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. തുടർന്ന് ഇപ്പോൾ കാസറഗോഡ് കണ്ണൂരിലെ സ്വകാര്യ ഓക്സിജൻ കമ്പനിയിൽ നിന്നും ഓക്സിജൻ എത്തിക്കുവാൻ ആരംഭിച്ചു. കാസർകോട് പല ആശുപത്രികളിലും പുതുതായി രോഗികളെ എടുക്കാത്ത സാഹചര്യം നിലവിലുണ്ട്.
ഇപ്പോൾ കാസർഗോഡ് ജില്ലയിലേക്ക് കണ്ണൂരിൽ നിന്ന് വരുന്നത് ഓരോ ദിവസത്തേക്കും ആവശ്യമുള്ള ഓക്സിജൻ മാത്രമാണ്. ഹോസ്പിറ്റലുകൾ ചങ്കിടിപ്പോടെയാണ് ദിവസങ്ങൾ നിൽക്കുന്നത്. കാസർഗോഡ് ജില്ലയിൽ കരുതൽശേഖരം ഇല്ല. ചിലപ്പോൾ വരും ദിവസങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും എന്നാണ് പ്രമുഖ മാധ്യമ വിദഗ്ധരുടെ അഭിപ്രായം.
പാലക്കാട് നിന്ന് ഓക്സിജൻ എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും ഗവൺമെൻറ് അധികൃതർ അറിയിച്ചു എങ്കിലും ട്രാൻസ്പോർട്ടേഷൻ തുടങ്ങിയവ പ്രതിസന്ധിയിലാകും എന്നാണ് സൂചന ഇതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.