international desk
കോവിഡിൻ്റെ ഇന്ത്യൻ വകഭേദം ഭയാനകരം: 44 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യസംഘടന
ജനീവ: കോവിഡിെൻറ ഇന്ത്യ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളിൽ ഇന്ത്യൻ വകഭേദമായ B.1.617െൻറ സാന്നിധ്യം കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലും ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഇന്ത്യക്ക് പുറത്ത് ബ്രിട്ടനിലാണ് കൊറോണ വൈറസിെൻറ B.1.617 വകഭേദം കൂടുതൽ കണ്ടെത്തിയതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഇത് കൂടാതെ ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസിെൻറ ജനിതകമാറ്റം സംഭവിച്ച വകഭേദവും ചില രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.