Headlines
Loading...
നാട്ടിലിറങ്ങി ചക്ക പറിക്കുന്നതിനിടെ കാട്ടാനയുടെ കാൽ മരത്തിൽ കുടുങ്ങി; രക്ഷയ്‌‌ക്കെത്തി വനംവകുപ്പ്

നാട്ടിലിറങ്ങി ചക്ക പറിക്കുന്നതിനിടെ കാട്ടാനയുടെ കാൽ മരത്തിൽ കുടുങ്ങി; രക്ഷയ്‌‌ക്കെത്തി വനംവകുപ്പ്

വയനാട്: മേപ്പാടിയിൽ നാട്ടിലിറ വിലസിയ ആനക്കൂട്ടത്തിലെ ഒരു പിടിയാന തനിക്ക് ഇങ്ങനെയൊരു അബദ്ധം പിണയുമെന്ന് ഒരിക്കലും കരുതിക്കാണില്ല. നാട്ടിലെ പ്ളാവിൽ നിന്നും ചക്ക പറിച്ചെടുക്കാനുള‌ള ശ്രമത്തിനിടെ പിടിയാനയുടെ കാൽ മരത്തിനിടയിൽ കുടുങ്ങി. മുണ്ടക്കൈ വനത്തോട് ചേർന്നുള‌ള തോട്ടത്തിൽ നിന്ന പ്ളാവിലാണ് വെള‌ളിയാഴ്‌ച പുലർച്ചെ ആനയുടെ മുന്നിലെ വലതുകാൽ കുടുങ്ങിയത്

വിവരമറിഞ്ഞ് രക്ഷിക്കാനെത്തിയ വനംവകുപ്പുകാരെയും ഉദ്യോഗസ്ഥരെയും ആന ആദ്യം അടുപ്പിച്ചില്ല. കൊമ്പ് മുറിച്ച് മാ‌റ്റിയാലേ ആനയെ രക്ഷിക്കാനാകൂവെന്ന് മനസിലാക്കിയ വനംവകുപ്പ് കൊമ്പ് മുറിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ഭയം മൂലം മുറിക്കുന്നവരെ തുമ്പിക്കൈ കൊണ്ട് തട്ടിയിടാൻ ആന പലതവണ ശ്രമിച്ചു.

രാവിലെ തുടങ്ങിയ വനപാലകരുടെ ശ്രമം ഒടുവിൽ വൈകുന്നേരം വിജയം കണ്ടു. കാൽ പുറത്തെടുക്കാനായ ആന കാട്ടിലേക്ക് മടങ്ങി. ഇതിനിടെ രാവിലെ എത്തിയ ഇതേ ആനക്കൂട്ടം പുത്തുമല സ്വദേശിനിയായ ലീല(55)യെ ആക്രമിച്ചിരുന്നു. ഇവർ പരിക്കുകളോടെ ആശുപത്രിയിലാണെന്ന് വനപാലകർ അറിയിച്ചു.