udma
ഈദ് കിസ്വ 2021: ദുബായ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ പുത്തനുടുപ്പ് സമ്മാനപദ്ധതി നാലാംവാതുക്കൽ ശാഖ വിതരണോൽഘാടനം നടത്തി
ഉദുമ: ദുബായ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി റമദാൻ റിലീഫിൻെറ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചായത്ത് പരിധിയിൽപെട്ട പാവപ്പെട്ട കുട്ടികൾക്കുള്ള പെരുന്നാൾ പുത്തനുടുപ്പ് സമ്മാന പദ്ധതി "കിസ്‌വ" യുടെ നാലാംവാതുക്കൽ ശാഖ തല വിതരണോൽഘാടനം ദുബായ് കെഎംസിസി ഉദുമ പഞ്ചായത്ത് സെക്രട്ടറി അബ്ദു മുല്ലച്ചേരി മുസ്ലിം ലീഗ് ശാഖാ സെക്രട്ടറി കരീം നാലാംവാതുക്കൽ നൽകി.
ചടങ്ങിൽ യാസർ നാലാംവാതുക്കൽ, ഹാരിസ് (jaru) എന്നിവർ സംബന്ധിച്ചു.
പഞ്ചായത്ത് പരിധിയിലെ 100 ഓളം കുട്ടികൾകുള്ള വസ്ത്രങ്ങളാണ് ഈ പദ്ധതി പ്രകാരം കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി വിതരണം ചെയ്തത്.