Headlines
Loading...
പ്രമുഖ പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായ താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാര്‍ അന്തരിച്ചു

പ്രമുഖ പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായ താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാര്‍ അന്തരിച്ചു

കാസറകോട്: പ്രമുഖ പണ്ഡിതനും സമസ്ത വൈസ് പ്രസിഡണ്ടുമായ താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അന്തരിച്ചു.

1935-ല്‍ മുക്രി അബ്ദുറഹ്മാന്‍ ഹാജിയുടെയും മറിയുമ്മയുടെയും മകനായി ജനിച്ച അലിക്കുഞ്ഞി മുസ്‌ലിയാര്‍ കുമ്പോല്‍ വളയം, എടക്കാട്, പൊസോട്ട്, പരപ്പനങ്ങാടി, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം ദയൂബന്ദ് തുടങ്ങിയ സ്ഥലങ്ങളില്‍ പഠനം നടത്തിയത്. 

കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജി, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സി എം വലിയുല്ലാഹി, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, പൈവളിഗെ മുഹമ്മദ് ഹാജി, ഖാരിഅ് ഹസ്‌റത്ത് മുഹമ്മദ് ത്വയ്യിബ് തുടങ്ങിയവരാണ് ഗുരുനാഥന്‍മാര്‍. 

കുമ്പോല്‍, കാടങ്കോട്, പൂച്ചക്കാട്, ഉപ്പിനങ്ങാടി, ബല്ലാകടപ്പുറം, പള്ളിപ്പുഴ, ലഫീയ, പൊയ്യത്ബയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് രംഗത്ത് സേവനം ചെയ്ത അലിക്കുഞ്ഞിമുസ്‌ലിയാര്‍ പ്രഗത്ഭരായ നിരവധി ശിഷ്യ ഗണങ്ങളെ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.