Headlines
Loading...
ഇന്ന് ഉദുമ യുഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ റോഡ് ഷോ ; മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും അഖിലേന്ത്യാ നേതാക്കൾ ഭാഗമാകും

ഇന്ന് ഉദുമ യുഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ റോഡ് ഷോ ; മുസ്ലിം ലീഗിലെയും കോൺഗ്രസിലെയും അഖിലേന്ത്യാ നേതാക്കൾ ഭാഗമാകും

ഉദുമ യു ഡി എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയുടെ തെരഞ്ഞടുപ്പ് വിജയത്തിനായി യു ഡി എഫ് ന്റെ യുവജന വിഭാഗമായ യു ഡി വൈ എഫിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചട്ടഞ്ചാലിൽ നിന്നും കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിലേക്ക് അതിഗംഭീരമായ റോഡ് ഷോ നടത്തുകയാണ്.യുത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡണ്ട് ബി വി ശ്രീനിവാസയും മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യദ് മുഹീനലി ശിഹാബ് തങ്ങളും പങ്കെടുക്കുന്നുണ്ട്.രണ്ടു പ്രസ്ഥാനത്തിന്റെയും അഖിലേന്ത്യാ നേതാക്കന്മാർ നേതൃത്വം നൽകുന്ന റോഡ് ഷോ വൻ വിജയമാക്കി മാറ്റാനാണ് യു ഡി വൈ എഫ് നേതൃത്വത്തിന്റെ തീരുമാനം.ആയിരക്കണക്കിന് പ്രവർത്തകർ എത്തിച്ചേരുമെന്ന് നേതൃത്വം അറിയിച്ചു.