Headlines
Loading...
മുഖ്യമന്ത്രി ഇന്ന് നടത്തിയത് വിടവാങ്ങല്‍ പ്രസംഗം, ഞങ്ങളിത്തവണ സെഞ്ചുറി അടിക്കും- മുല്ലപ്പള്ളി

മുഖ്യമന്ത്രി ഇന്ന് നടത്തിയത് വിടവാങ്ങല്‍ പ്രസംഗം, ഞങ്ങളിത്തവണ സെഞ്ചുറി അടിക്കും- മുല്ലപ്പള്ളി

കണ്ണൂർ: ഇത്തവണ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ പ്രസ് ക്ലബ്ബിൽ മുഖ്യമന്ത്രി ഇന്ന് നടത്തിയത് എല്ലാ അർത്ഥത്തിലും അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമാണ്. അധികാരത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുന്ന ഒരു പ്രസംഗമായിട്ടാണ് താൻ അതിനെ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.


കടുത്ത നൈരാശ്യം അദ്ദേഹത്തിന്റെ വാക്കുകളിലും ശരീരഭാഷയിലും കാണാനായി. വിഭാഗീയതയുടെ ഒരു തുറന്ന് പറച്ചിൽകൂടിയായിരുന്നു അതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

മാധ്യമങ്ങളെ വിലക്കെടുത്തുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി നെഞ്ചത്തടിച്ച് നിലവിളിച്ചു. ഈ പട്ടിണി പാവങ്ങൾ താമസിക്കുന്ന കേരളത്തിൽ മുഖ്യമന്ത്രി കോടികളാണ് പരസ്യത്തിനായി ചെലവഴിക്കുന്നത്. കോവിഡ് പ്രതിരോധത്തിനിടയിലും ലോകത്തിന് മുന്നിൽ കേരളത്തെ അപമാനിച്ചുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ എന്ന് തന്നെ വിളിക്കുന്നത് ന്യായീകരിക്കുന്ന തിരിക്കലാണിപ്പോൾ പിണറായി. ക്യാപ്റ്റൻ വിളി അണികളിൽ നിന്ന് ആവേശത്തിൽ ഉയർന്നുവന്നതായി ആരും തെറ്റിദ്ധരിക്കേണ്ട. അത് പി.ആർ. ഏജൻസികളെ വച്ച് സൃഷ്ടിച്ചെടുത്തതാണ്. പിണറായി പങ്കെടുക്കുന്ന പരിപാടികളിൽ ഇത്തരത്തിൽ പി.ആർ. ഏജൻസികൾ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിപ്പിച്ച് ആളുകളെ കൊണ്ട് ക്യാപ്റ്റൻ എന്ന് നിരന്തരം വിളിപ്പിക്കും. ഇത് പ്രവർത്തകരെ കൊണ്ട് ഏറ്റ് വിളിപ്പിക്കും. അത് പിണറായി നന്നായി ആസ്വദിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.