kerala
പാനൂര്‍ കൊലപാതകം ആസൂത്രിതം: രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
പാനൂർ: കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് റിമാൻഡ് റിപ്പോർട്ട്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ കേസിലെ പ്രതി ഷിനോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമാണെന്നും കൊലനടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്നും റിപ്പോർട്ട് പറയുന്നു. കേസിൽ ആകെ 25 പ്രതികളാണുള്ളത്.