Headlines
Loading...
ഇഫ്താര്‍ വിരുന്ന് ഒഴിവാക്കണം; എസി ഉള്ളയിടത്തു ആളെ കുറയ്ക്കണം; കൂടുതല്‍ നിയന്ത്രണം

ഇഫ്താര്‍ വിരുന്ന് ഒഴിവാക്കണം; എസി ഉള്ളയിടത്തു ആളെ കുറയ്ക്കണം; കൂടുതല്‍ നിയന്ത്രണം

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കലക്ടര്‍മാര്‍ക്ക് 144 പ്രഖ്യാപിക്കാം. ഇഫ്്താര്‍വിരുന്നുകള്‍ കഴിവതും ഒഴിവാക്കണമെന്നും നിര്‍ദേശം.  എയര്‍കണ്ടിഷണിംങ് ഉള്ള സ്ഥലങ്ങളില്‍ ആളുകളെ നിയന്ത്രിക്കണം. 


കുതിച്ചുയരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ നടപടികൾ പ്രഖ്യാപിച്ചത്. റമസാന്‍ നോമ്പുകാലത്തെ ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കാന്‍  ശ്രമിക്കണമെന്ന് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച് ഉത്തരവ് പറയുന്നു . യോഗങ്ങള്‍ കഴിവതും ഓണ്‍ലൈന്‍  ആക്കണം. രോഗവ്യാപനം വര്‍ധിക്കുന്ന സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി. എയര്‍കണ്ടിഷന്‍ ഉള്ള ഇടങ്ങളില്‍  ആളുകളെ കുറയ്ക്കണമെന്നും തെര്‍മല്‍സ്്ക്കാനിംങ് വേണമെന്നും ഉത്തരവില്‍ പറയുന്നു.  ബസുകളില് ആളുകള്‍നിന്നു യാത്രചെയ്യുന്നത് ഒഴിവാക്കണം. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍  സിവില്സപ്്ളൈസും മില്‍മയും ചേര്ന്ന് ഹോം ഡെലിവറിസംവിധാനം ഒരുക്ക‌ും. ടെലിമെഡിസിന്‍നെറ്റ് വര്‍ക്കില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും.  


വിനോദ സ്ഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. എല്ലാആശുപത്രികളിലും ഐസിയു സംവിധാനം ശക്തിപ്പെടുത്താനും , ഒാക്സിജന്റേയും ആന്റിവൈറല്‍  മരുന്നുകളുടേയും ലഭ്യത ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് രണ്ടു ഡോസ് കോവിഡ് വാക്സീന്‍കൂടി എത്തിയതോടെ വാക്സീന്‍ക്ഷാമം തല്‍ക്കാലം പരിഹരിച്ചു. സെക്ടറല്‍ഒാഫീസര്‍മാര്‍, ആരോഗ്യവകുപ്പ്, ദുരന്തനിവാരണവകുപ്പ് പൊലീസ് എന്നിവരാണ് നിയന്ത്രണങ്ങള്‍ പ്രധാനമായും നടപ്പാക്കുക. ജില്ലാകലക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഉത്തരവ് പറയുന്നു