
assembly election 2021
സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ കൂടോത്രം ചെയ്ത മുട്ടകൾ കണ്ടെത്തി
കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിൽ കോഴിമുട്ടകളും നാരങ്ങയും കണ്ടെത്തി. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ വീടിന് മുന്നിലാണ് മന്ത്രവാദ കർമ്മങ്ങൾക്ക് ഉപയോഗിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള രണ്ട് മുട്ടകളും ഒരു നാരങ്ങയും കണ്ടെത്തിയത്.