
assembly election 2021
ഉദുമയിലെ ജനങ്ങൾ യുഡിഎഫിനെ സ്വീകരിച്ചു കഴിഞ്ഞു; ചരിത്ര വിജയം നേടും: ബാലകൃഷ്ണൻ പെരിയ
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തിൽ വളരെ തിരക്കിട്ട പരിപാടിയായിരുന്നു UDF സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെത്. ഈസ്റ്റർ ആശംസകളുമായി കാഞ്ഞിരുക്കം ചർച്ചിലെത്തി പ്രാർത്ഥനയും നടത്തി. അതിനു ശേഷം കിഴക്കൻ പഞ്ചായത്തുകളായ ബേഡടുക്ക, കുറ്റിക്കോൽ , ദേലംപാടി എന്നിവിടങ്ങളിലായിരുന്നു കൂടുതൽ സമയവും ചെലവിട്ടത്. കാനം കോളനി, ചുള്ളി, പറയംപള്ളം, കുറ്റിക്കോൽ, പടുപ്പ്, നെച്ചിപ്പടുപ്പ്, മാണിമൂല, ബന്തടുക്ക,പയറടുക്ക തുടങ്ങിയ സ്ഥലങ്ങളിൽ കുടംബ യോഗം അടക്കമുള്ള പരിപാടികളിൽ സ്ഥാനാർത്ഥി പങ്കെടുത്തു. ഗ്രാമങ്ങളും നഗരങ്ങളും തന്നെ ഒരു പോലെ സ്വീകരിച്ചിരിക്കുന്നു എന്ന ആത്മവിശ്വാസം നിറഞ്ഞ വാക്കുകളായിരുന്നു ബാലകൃഷ്ണൻ പെരിയയുടെത്. ഇന്നും എല്ലായിടങ്ങളിലും ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.