
covid update
പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍; രജിസ്ട്രേഷന്‍ ഇന്ന് മുതല്‍
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. വൈകീട്ട് നാല്മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.
18 വയസിന് മുകളിലുള്ളവര്‍ക്ക് അടുത്ത മാസം ഒന്നുമുതലാണ് വാക്സീന്‍ ലഭിക്കുക. ഇതിനിടയിൽ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്നും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും.