Headlines
Loading...
കർണാടകത്തില്‍ കർഫ്യൂ നിലവിൽ വന്നു; കടകൾ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ മാത്രം

കർണാടകത്തില്‍ കർഫ്യൂ നിലവിൽ വന്നു; കടകൾ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ മാത്രം

ബെം​ഗളൂരു: കർണാടകത്തില്‍ കൊവിഡ് കർഫ്യൂ നിലവിൽ വന്നു. മെയ് 12 വരെ ആണ് കടുത്ത നിയന്ത്രണങ്ങൾ. അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ മാത്രമേ തുറക്കു. പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. 

ബെംഗളൂരുവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും, വ്യവസായശാലകൾക്കും, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. അത്യാവശ്യ യാത്രകളും അനുവദിക്കും.