Headlines
Loading...
45 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് പ്രതിരോധമരുന്ന്‌ വിതരണം ഇന്നുമുതൽ

45 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് പ്രതിരോധമരുന്ന്‌ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം:45 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ തുടങ്ങി. മരുന്നുവിതരണം വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച തുടങ്ങും. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യാതെ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ സൗകര്യമുണ്ടാകും. 45 വയസ്സിന് മുകളിലുള്ളവർക്ക് 45 ദിവസംകൊണ്ട് മരുന്നുവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

4,40,500 ഡോസ് വാക്സിൻ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി. വ്യാഴാഴ്ച എറണാകുളത്ത് 5,11,000 ഡോസ് എത്തിക്കും. അടുത്തദിവസംതന്നെ കോഴിക്കോട്ടും മരുന്ന് എത്തിക്കും.

ഇതുവരെ 35,01,495 ഡോസ് മരുന്നാണ് ആകെ നൽകിയത്.