Headlines
Loading...
കൊല്ലത്തും തപാൽ വോട്ട് പരാതി; തളർന്നു കിടക്കുന്ന വൃദ്ധയുടെ വോട്ട് രേഖപ്പെടുത്തിയതായി ആരോപണം

കൊല്ലത്തും തപാൽ വോട്ട് പരാതി; തളർന്നു കിടക്കുന്ന വൃദ്ധയുടെ വോട്ട് രേഖപ്പെടുത്തിയതായി ആരോപണം


കൊല്ലത്തും തപാൽ വോട്ട് പരാതി. തളർന്നു കിടക്കുന്ന വൃദ്ധയുടെ വോട്ട് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയതായാണ് ആരോപണം. കൊല്ലം ചിതറയിലാണ് സംഭവം.

ബന്ധുക്കളില്ലാത്ത സമയത്ത് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് ചെയ്യാൻ നിർബന്ധിച്ചെന്നാണ് ആരോപണം. ചിതറ മാങ്കോട് വാർഡിലെ അംബുജാക്ഷിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ കുറേ വർഷമായി അമ്മ കിടപ്പിലാണെന്ന് അംബുജാക്ഷിയുടെ മകൻ പറഞ്ഞു. അഞ്ചോളം വരുന്ന ഉദ്യോഗസ്ഥരാണ് വീട്ടിലെത്തിയത്. ഈ സമയം വീട്ടിൽ ജോലിക്ക് നിൽക്കുന്ന കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർ വന്ന് റേഷൻ കാർഡും ആധാറും ആവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന കുട്ടി അത് എടുത്തു നൽകി. തുടർന്ന് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തി പോകുകയായിരുന്നുവെന്നും മകൻ ആരോപിച്ചു.