Headlines
Loading...
 മംഗ്ളൂരുവിൽ നിന്നും കവർച്ച ചെയ്ത മാങ്ങാട് സ്വദേശി ബേക്കലിൽ അറസ്റ്റിൽ; ഉദുമ സ്കൂളിൽ നിന്നും കവർച്ച ചെയ്ത ലാപ്പ്ടോപ്പ് കാറിൽ കണ്ടെത്തി

മംഗ്ളൂരുവിൽ നിന്നും കവർച്ച ചെയ്ത മാങ്ങാട് സ്വദേശി ബേക്കലിൽ അറസ്റ്റിൽ; ഉദുമ സ്കൂളിൽ നിന്നും കവർച്ച ചെയ്ത ലാപ്പ്ടോപ്പ് കാറിൽ കണ്ടെത്തി

കാഞ്ഞങ്ങാട് [ Live Today Malayalam ]: മംഗ്ളൂരു ബൽത്തങ്ങാടിയിൽ നിന്നും കവർച്ച ചെയ്ത ബൊലേറോ കാറുമായി പ്രതിയെ ബേക്കലിൽ അറസ്റ്റ് ചെയ്തു. മാങ്ങാട് കൂളിക്കുന്നിലെ റംസാനെയാണ് 23, പള്ളിക്കരയിൽ ബേക്കൽ പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. രാത്രി പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് പ്രതി കുടുങ്ങിയത്.

ബോലേറോ പരിശോധിച്ചതിൽ കഴിഞ്ഞ ദിവസം ഉദുമ ജി. എൽ. പി. സ്കൂളിൽ നിന്നും മോഷണം പോയ ലാപ്പ് ടോപ്പുകളിൽ ഒരെണ്ണം വാഹനത്തിനകത്ത് നിന്നും പോലീസ് കണ്ടെടുത്തു. സ്ക്കൂൾ കുത്തി തുറന്ന് 4 ലാപ്പ് ടോപ്പുകളും പ്രിന്ററടക്കം രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങളായിരുന്നു മോഷണം പോയത്.

പോലീസ് കസ്റ്റഡിയിലെടുത്ത വെള്ള ബോലേറോ ബൽത്തങ്ങാടിയിൽ നിന്നും ഒരു മാസം മുമ്പ് മോഷണം പോയതാണെന്ന് വ്യക്തമായിട്ടുണ്ട്. ബൽത്തങ്ങാടി പോലീസും, സ്ക്കൂളിലെ കവർച്ചയുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസും കേസ്സെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റംസാൻ നാടകീയമായി പോലീസിന്റെ വലയിലായത്. ഒരാഴ്ച മുമ്പ് പള്ളിക്കിരയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ ഒാടി-ച്ചു പോയ വാഹനം, റംസാൻ കവർച്ച ചെയ്ത ബൊലേറോയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രതിക്ക് കൂടുതൽ കവർച്ചകളിൽ പങ്കുണ്ടോയെന്നറിയുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്.