assembly election 2021
kasaragod
പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവുമില്ലാതെ പോസ്റ്റര്‍, ലഘുലേഖ അച്ചടിക്കരുത്; ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു
കാസര്‍കോട്; നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റര്‍, ലഘുലേഖ തുടങ്ങിയ പ്രചാരണ സാമഗ്രികളൊന്നും പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവുമില്ലാതെ അച്ചടിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി നിര്‍ബന്ധമായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജില്ലാ മീഡിയ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.