ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം അംഗീകരിച്ചില്ല. അതേസമയം, ഇ.ഡി. ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കസ്റ്റംസ് ഉദ്യോഗസ്ഥനെ സമന്‍സ് നല്‍കി വിളിച്ചെന്ന ഇ.ഡി വാദം നിഷേധിച്ച് സര്‍ക്കാര്‍. ഒരു ഉദ്യോഗസ്ഥനെയും അങ്ങനെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.