assembly election 2021
kerala
ഇരട്ടവോട്ടിൽ കമ്മീഷനോട് വിശദീകരണം തേടി കോടതി; തിങ്കളാഴ്ച അറിയിക്കണം
ഇരട്ടവോട്ടിനെതിരെ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ കമ്മിഷന്‍ നിലപാട് അറിയിക്കണം. വളരെ ഗൗരവമുള്ള വിഷയമാണെന്ന് ചെന്നിത്തല ഹർജിയിൽ വ്യക്തമാക്കി. ഇരട്ടവോട്ടിൽ കലക്ടര്‍മാരുടെ അന്വേഷണം 30ന് പൂര്‍ത്തിയാകും. അതിനുശേഷം തുടര്‍നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും. വോട്ട് ഇരട്ടിച്ചതിന്‍റെ വിശദാംശങ്ങള്‍, കാരണങ്ങള്‍ എന്നിവ കലക്ടര്‍മാരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തിൽ വ്യക്തമാക്കും.