Headlines
Loading...
‘മാസം 6000 അസാധ്യമായ കാര്യമല്ല, പഠിച്ചിട്ട് തന്നെയാണ് തീരുമാനം’; ചുവന്ന കൊടി പേടിച്ചാണ് സംരംഭകര്‍ എത്താത്തതെന്ന് തരൂര്‍

‘മാസം 6000 അസാധ്യമായ കാര്യമല്ല, പഠിച്ചിട്ട് തന്നെയാണ് തീരുമാനം’; ചുവന്ന കൊടി പേടിച്ചാണ് സംരംഭകര്‍ എത്താത്തതെന്ന് തരൂര്‍

യുഡിഎഫ് ഭരണത്തില്‍ എത്തിയാല്‍ കേരളത്തില്‍ ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ശശി തരൂര്‍ എംപി. 6000 രൂപ എന്ന് വെറുതെ പറഞ്ഞതല്ല, പഠിച്ച ശേഷം എടുത്ത തീരുമാനമാണെന്നും എംപി പറഞ്ഞു. ന്യായ് പദ്ധതിയെ മുന്‍ നിര്‍ത്തിയാണ് ഇത്തവണത്തെ യുഡിഎഫ് പ്രകടന പത്രിക. ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ വീതം ഒരു വര്‍ഷം 72000 രൂപ നല്‍കുമെന്നാണ് പ്രകടന പത്രികയിലുള്ളത്.

‘മാസം 6000 രൂപ നല്‍കുന്നത് അസാധ്യമായ കാര്യമല്ല. ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. 6000 എന്ന് വെറുതെ പറഞ്ഞതല്ല. പഠിച്ച ശേഷം എടുത്ത തീരുമാനമാണ്. ഛത്തീസ്ഗഢില്‍ ഇതിനകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിലും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും. കൊടുക്കല്‍ മാത്രമല്ല, വരുമാനവും ഉണ്ടാക്കും.’ ശശി തരൂര്‍ പറഞ്ഞു.

പ്രകടന പത്രികയിലുള്ളതില്‍ ന്യായ് പദ്ധതിയേകുറിച്ചും സര്‍ക്കാരിന് വരുമാനം ലഭിക്കാനാവശ്യമായ പദ്ധതികളേയും കുറിച്ച് ശശി തരൂര്‍ പ്രത്യേകം പരാമര്‍ശം നടത്തി. നിലവിലെ സര്‍ക്കാര്‍ കടത്തിലാണ്. ക്ഷേമ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ വരുമാനം വേണം. വരുമാനം ഉണ്ടാക്കാനുള്ള വഴികള്‍ ആവിഷ്‌കരിച്ചത് യുഡിഎഫ് മാത്രമാണെന്നും നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമം കൊണ്ടുവരുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ വിദ്യഭ്യാസ മേഖലയെ പുനരാവിഷ്‌കരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പഠിക്കുന്ന വിഷയത്തിലധിഷ്ഠിതമായ തൊഴില്‍ മേഖല ഉറപ്പ് വരുത്താന്‍ മാറ്റം വരണം. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. വിദേശ സര്‍വകലാശാലകളുടെ നിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റികള്‍ കൊണ്ടു വരണമെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തില്‍ ചുവന്ന കൊടി പേടിച്ചാണ് സംരംഭകര്‍ എത്താത്തതെന്നും ഹര്‍ത്താല്‍ നിരോധിച്ച് നല്ല സിഗ്‌നല്‍ സംരംഭകര്‍ക്ക് നല്‍കുമെന്നും ശശി തരൂര്‍ പറഞ്ഞു.
6 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ക്ക് രാത്രി ജോലിയെടുക്കാന്‍ ഐ ടി ആക്ട് കൊണ്ട് വരുമെന്നും പ്രകടനപത്രിയില്‍ പറയുന്നുണ്ട്. വാഗ്ദാനങ്ങളെല്ലാം പാലിക്കു

മെന്ന് ശശി തരൂര്‍ പറഞ്ഞു.