assembly election 2021
kerala
ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ സുരേന്ദ്രൻ
ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ സുരേന്ദ്രന്‍; ‘പിണറായിയുടെ പാലാരിവട്ടം പാലം ഒന്നരക്കൊല്ലംകൊണ്ട് പൊളിഞ്ഞു, അഞ്ച് മാസം കൊണ്ട് ശരിയാക്കിയത് ഞങ്ങളുടെ മെട്രോമാന്‍’
‘പാലാരിവട്ടം പാലത്തിന്റെ കാര്യം എല്ലാവരും അറിഞ്ഞിട്ടുണ്ടാവും. ബ്രിട്ടീഷുകാര്‍ മൂന്നൂറുകൊല്ലം മുമ്പ് കെട്ടിയ നല്ല ഒന്നാന്തരം പാലങ്ങള്‍ നല്ല ഉറപ്പോടെ നില്‍ക്കുന്നുണ്ട്. പക്ഷേ, നമ്മുടെ സര്‍ക്കാരുകള്‍ നിര്‍മ്മിച്ച പാലങ്ങള്‍ പൊളിഞ്ഞുവീഴുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും പിന്നീട് പിണറായിയുടെ സര്‍ക്കാരും ചേര്‍ന്ന് കെട്ടിയ പാലാരിവട്ടം പാലം ഒന്നരക്കൊല്ലം കഴിഞ്ഞപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞുവീണു. ചോദിക്കുമ്പോള്‍ സഖാക്കളും കോണ്‍ഗ്രസുകാരും പറയുന്നത് സിമന്റും കമ്പിയുമില്ലാതെ എങ്ങനെ പാലം പണിയാമെന്ന ഗവേഷണമാണ് ഞങ്ങള്‍ നടത്തിയത്, അത് പൊളിഞ്ഞുപോയതെന്നാണ്’, സുരേന്ദ്രന്‍ പറഞ്ഞു.
‘പാലാരിവട്ടം പാലം ഇടിഞ്ഞ് താഴെവീണതാണ് നമ്മുടെ വികസനമാതൃക. എന്നാല്‍, എന്‍ഡിഎയുടെ വികസന മാതൃക 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം അഞ്ച് മാസം കൊണ്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ പൂര്‍ത്തിയാക്കിയത്. അഴിമതിയില്ലാതെ, അഞ്ചുമാസം കൊണ്ട് പാലംപണി മെട്രോമാന്‍ പൂര്‍ത്തിയാക്കി. അതുകൊണ്ടാണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി മെട്രോമാന്‍ കേരളത്തില്‍ വരണമെന്ന് അദ്ദേഹത്തോടും പാര്‍ട്ടിയോടും ആവശ്യപ്പെടുന്നത്. മെട്രോമാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഈ വികസന മാതൃക കേരളത്തിന് വേണം എന്നുള്ളതുകൊണ്ടാണ്’, അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ മണ്ഡലത്തിലേക്കാണ് ബിജെപി ശ്രീധരനെ പരിഗണിക്കുന്നതെന്നാണ് വിവരം. തൃപ്പൂണിത്തുറയില്‍ മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ തന്നെ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ ഒന്ന് അദ്ദേഹത്തിന് നല്‍കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.