assembly election 2021
udma
ചുവടുകൾ പിഴക്കാതെ കളം നിറഞ്ഞ് ബാലകൃഷ്ണൻ പെരിയ
ഉദുമ യുഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ എല്ലാവർഷവും മുടങ്ങാതെ പങ്കെടുക്കുന്ന പൂരം കുളിയും പൂരക്കളിയും ഇത്തവണയും മറന്നില്ല..പക്ഷെ ഇത്തവണ സ്ഥാനാർത്ഥിയുടെ ഒരു പരിവേഷം കൂടിയായപ്പോൾ ഒരിടത്ത് മാത്രം ഒതുങ്ങിയില്ല. ഉദുമയിലെ നിരവധി ക്ഷേത്രങ്ങളും കഴകങ്ങളും സന്ദർശിച്ച് ക്ഷേത്ര സ്ഥാനി കർമാരുടെ അനുഗ്രഹം വാങ്ങി. പൂരക്കളി നടക്കുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത് മാത്രമല്ല പൂരക്കളിയിൽ പങ്കെടുക്കകയുo ചെയ്തു. അങ്കത്തട്ടിൽ അരയും തലയും മുറിക്കി നിൽക്കുന്ന സമയമാണങ്കിലും ചുവടുകൾ പിഴക്കാതെ ബാലകൃഷ്ണൻ പെരിയ പൂരക്കളിയിൽ നിറഞ്ഞു നിന്നു . പെരിയ പുലി ഭൂതദേവസ്ഥാനത്ത് നടന്ന പൂരക്കളിയിൽ കൂടെ അദ്ദേഹത്തിന്റെ മകനും ഉണ്ടായിരുന്നു . കൊടവലം, കല്ലോട്ട് , കൊളത്തൂർ, നീട്ടാം കോട്ട്, പാലക്കുന്ന്, ഉദുമ, പെരിയ തുടങ്ങിയ ഇടങ്ങളിൽ വിവിധ ചടങ്ങുകളിൽ പങ്കെടുത്തു. സ്ഥാനാർത്ഥി വിശ്വാസികൾക്ക് ഏറെ ആവേശം നല്കിയ ദിവസം കൂടിയാണ് ഇന്ന്. പ്രമുഖ യുഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.