assembly election 2021
വയനാട്ടില്‍ സിപിഐഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; 2011ലെ എല്‍ഡിഎഫ് നിയമസഭ സ്ഥാനാര്‍ത്ഥി, എകെഎസ് സംസ്ഥാന സെക്രട്ടറി
കല്‍പ്പറ്റ: കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥന്‍ സിപിഐഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ ചെക്ക് വെച്ച് കോണ്‍ഗ്രസ്. ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയും സിപിഐഎം പുല്‍പ്പള്ളി ഏരിയാ കമ്മറ്റിയംഗവുമായ ഇഎ ശങ്കരനെ പാര്‍ട്ടിയിലെത്തിച്ചാണ് സിപിഐഎമ്മിനുള്ള കോണ്‍ഗ്രസിന്റെ മറുപടി.
2011ല്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഇഎ ശങ്കരന്‍. സിപിഐഎം ആദിവാസി സംഘടന ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാദ്ധ്യക്ഷനായിരുന്നു ഇഎ ശങ്കരന്‍.
അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസിനാണ് പ്രാധാന്യം. അക്രമ രാഷ്ട്രീയം, തൊഴിലില്ലായ്മ എന്നിവയില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ നിലപാട് സ്വീകരിച്ചത്. ആദിവാസികളെ സര്‍ക്കാര്‍ വഞ്ചിച്ചെന്നും ഇഎ ശങ്കരന്‍ പറഞ്ഞു.