kerala
കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; വിട്ടുവീഴ്ചയുണ്ടായാൽ സ്ഥിതി മാറിയേക്കാം: മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബറിനെ അപേക്ഷിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടായി. നിലവിൽ 60,029 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒക്ടോബറിൽ ഒരു ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാഗ്രതയുടെ ഫലമായാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത്. വിട്ടുവീഴ്ചയുണ്ടായാൽ സ്ഥിതി മാറിയേക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8-9 ശതമാനത്തിൽ നിൽക്കുന്നത് ആശ്വാസകരമാണ്. അതേസമയം, മരണ നിരക്ക് ദിനംപ്രതി വർധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 5,268 പേർ രോഗമുക്തരായി.