Headlines
Loading...
കാസര്‍കോട് ജില്ലയില്‍ 60 പേര്‍ക്ക് കോവിഡ്; 91 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 60 പേര്‍ക്ക് കോവിഡ്; 91 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്  ജില്ലയില്‍  60 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 58 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കുമാണ് ഇന്ന്  കോവിഡ് സ്ഥിരീകരിച്ചത്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7651  പേര്‍

വീടുകളില്‍ 7265 പേരും സ്ഥാപനങ്ങളില്‍ 376  പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7651 പേരാണ്. പുതിയതായി 630 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 903  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 221 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 401പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 71 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 91 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

22930 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1073 പേര്‍ വിദേശത്ത് നിന്നെത്തിയവരും 840 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 21017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21777 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 911 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 647 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 242

 
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അജാനൂര്‍-3
ബദിയടുക്ക-1
ചെമ്മനാട്-2
ചെങ്കള-1
ചെറുവത്തൂര്‍-6
ഈസ്റ്റ് എളേരി-1
എന്‍മകജെ-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-4
കിനാനൂര്‍ കരിന്തളം-4
കോടോം-ബേളൂര്‍-1
മധൂര്‍-2
മടിക്കൈ- 2
മുളിയാര്‍-5
നീലേശ്വരം- 4
പടന്ന-2
പൈവളിഗെ-1
പനത്തടി-1
പിലിക്കോട്-6
പുല്ലൂര്‍ പെരിയ-1
ഉദുമ-1
വലിയപ്പറമ്പ-7
വെസ്റ്റ് എളേരി-2
ഇതരജില്ല
കരിവെള്ളൂര്‍-പെരളം-1

ഇന്ന് കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

 അജാനൂര്‍-1
ബദിയടുക്ക-2
ബളാല്‍-1
ബേഡഡുക്ക-5
ചെമ്മനാട്-1
ചെങ്കള-1
ചെറുവത്തൂര്‍-7
ദേലംമ്പാടി-1
എന്‍മകജെ-1
കളളാര്‍-3
കാഞ്ഞങ്ങാട്-13
കാറഡുക്ക-3
കാസര്‍കോട്- 3
കയ്യൂര്‍-ചീമേനി-4
കിനാനൂര്‍ കരിന്തളം- 3
കോടോം ബേളൂര്‍-3
കുമ്പള-1
കുറ്റിക്കോല്‍-2 
മധൂര്‍-3
മടിക്കൈ- 3
മംഗല്‍പ്പാടി-3
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം- 6
പടന്ന-1
പളളിക്കര-5
പനത്തടി-3
പിലിക്കോട്-4
പുല്ലൂര്‍-പെരിയ-1
ഉദുമ-2
വെസ്റ്റ് എളേരി-1
മംഗലാപുരം-1