Headlines
Loading...
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് യുവാവ് മരിച്ചു

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് യുവാവ് മരിച്ചു


മലപ്പുറം കരുളായി വളയം കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കരുളായി മുണ്ടോടൻ കല്ലേങ്കാരി നിസാർ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് പുഴയിൽ കുളിക്കാൻ പോയ നിസാറിനെ രാവിലെ 8 മണിയോടെ വളയം കുണ്ടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

റബർ തോട്ടത്തിൽ മരംമുറിക്കുന്നതിനിടെ വിറക് ശേഖരിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്. സമീപത്ത് ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി. രാത്രി കാട്ടാനയുടെ അലർച്ച കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. കാട്ടാനകളുടെ വിഹാരകേന്ദ്രമാണിവിടം.