Headlines
Loading...
ജനിതകമാറ്റം വന്ന കൊറോണ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ ; കർശന നിരീക്ഷണം

ജനിതകമാറ്റം വന്ന കൊറോണ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ ; കർശന നിരീക്ഷണം

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തു. സ്‌പെയ്ൻ, സ്‌നീഡൻ, സ്വിറ്റ്‌സർലാന്റ് എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടണിൽ നിന്നും എത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.

സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡിൽ യു കെയിൽ നിന്നും തിരിച്ചെത്തിയയാളിൽ കഴിഞ്ഞ ദിവസം കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടണിൽ നിന്നെത്തിയ മറ്റൊരാൾക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

സ്വിറ്റ്‌സർലാന്റിൽ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ടു പേർ ബ്രിട്ടീഷ് പൗരന്മാരാണ്. ക്രിസ്മസ്, പുതുവസ്തര ആഘോഷങ്ങൾക്കായി നൂറു കണക്കിന് വിനോദ സഞ്ചാരികൾ ബ്രിട്ടണിൽ നിന്നും സ്വിറ്റ്‌സർലാന്റിൽ എത്തിയിട്ടുണ്ട്. അതിനാൽ തന്നെ സ്വിറ്റ്‌സർലാന്റിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നേരത്തെ ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങിളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.