Headlines
Loading...
മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു...

മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു...

മാധ്യമ പ്രവർത്തകൻ എസ്‌.വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പർ ലോറി ഇതുവരെ കണ്ടെത്താനായില്ല. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.

അപകടം ഉണ്ടാക്കിയ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അപകട ശേഷം ടിപ്പർ വേഗതയിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ടിപ്പർ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയിൽ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ടിപ്പർ തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു.