കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് എബ്രഹാം തോമസിന് വൈറസ് ബാധിച്ചത്. സംസ്ഥാനത്ത് ആദ്യമായി രോഗം ബാധിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അദ്ദേഹം. ഇറ്റലിയിൽ നിന്നും എത്തിയ മക്കളിൽ നിന്നുമാണ് എബ്രഹാം തോമസിന് വൈറസ് ബാധയേറ്റത്.
എബ്രഹാം തോമസിന്റെ ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇരുവരും കൊറോണയെ അതിജീവിച്ചത് വലിയ വാർത്തയായിരുന്നു.