Headlines
Loading...
യുവ തിരക്കഥാ കൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു

യുവ തിരക്കഥാ കൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു

ഡിസംബർ 16 നാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. പിന്നീട് ഗിലൻബാരി സിൻഡ്രോം എന്ന രോഗവും ബാധിച്ചതോടെ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി. തുടർന്ന് ഞായറാഴ്ച്ച ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ മുതൽ ഇദ്ദേഹത്തിന്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നു.

കോഴിക്കോട് ജില്ലയിലെ മടവൂർ ആണ് ഹരിപ്രസാദിന്റെ സ്വദേശം. സിദ്ദിഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന ഗെറ്റുഗദർ എന്ന സിനിമയുടെ തിർക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ഹരിപ്രസാദിന്റെ അപ്രതീക്ഷിത വിയോഗം.