Headlines
Loading...
രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മൺപാത്രത്തിൽ ചായ നൽകാൻ നീക്കം

രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മൺപാത്രത്തിൽ ചായ നൽകാൻ നീക്കം

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രത്തിൽ ചായ നൽകാൻ നീക്കം. റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.

പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ആശയം മുൻ നിർത്തിയാണ് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിൽ ചായ നൽകാനുള്ള നീക്കം ആരംഭിക്കുന്നത്. നിലവിൽ
നാനൂറോളം റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിലാണ് ചായ നൽകുന്നത്. ഭാവിയിൽ ഇത് എല്ലാ റെയിൽവേസ്റ്റഷനുകളിലായും വ്യാപിപ്പിക്കും.

മാത്രമല്ല, മൺപാത്ര ഉപയോഗം പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും ഇതിലൂടെ നിരവധി ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.