ചൈനയല്ല: ഇനി മെയ്ഡ് ഇൻ ഇന്ത്യ; തിരിച്ചുവരവിനൊരുങ്ങി പബ്ജി
പുതിയ ഗെയിം പൂര്‍ണമായും പ്രാദേശിക ചട്ടങ്ങള്‍ പാലിച്ചുള്ളതും ഉപയോക്താക്കള്‍ക്ക് ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതുമായിരിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു. ഡേറ്റ സുരക്ഷിതമാണെന്ന് നിരന്തരം ഉറപ്പ് വരുന്നു. ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം ഇന്ത്യയിലെത്തുക.
പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്ന ടെന്‍സെന്റ് ഗെയിംസുമായുള്ള കരാര്‍ പബ്ജി കോര്‍പ്പറേഷന്‍ പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു. ഇതോടെ നേരത്തെയുണ്ടായിരുന്ന പബ്ജി ഗെയിം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല. പുതിയ പബ്ജി അവതരിപ്പിക്കുന്നതിനൊപ്പം ഇന്ത്യയില്‍ പുതിയ ഓഫീസ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.
സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം. പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തത് ചൈനീസ് കമ്ബനിയായ ടെന്‍സെന്റായിരുന്നു. ഇതാണ് നിരോധനത്തിന് കാരണമായത്.