ബെംഗളൂരുവില്‍ മലപ്പുറം നിലമ്ബൂര്‍ സ്വദേശിയ്ക്ക് നേരെ ആക്രമണം. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് മലയാളി യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്നത്. മലയാളിയായ സഹദ് അലിയാണ് ആക്രമണത്തിനിരയായ മലപ്പുറം സ്വദേശി. 27,000 രൂപയുടെ മൊബൈല്‍ ഫോണും പഴ്സിലുണ്ടായിരുന്ന 500 രൂപയും പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവയുമാണ് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
ബന്ധുവീട്ടില്‍ പോയി തിരിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സഹദിന് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ കൈയ്യിന് മുറിവേറ്റിട്ടുണ്ട്. ആഴത്തില്‍ മുറിവേറ്റ ഇടതുകൈയക്ക് 29 തുന്നലുകളാണുള്ളത്. കവര്‍ച്ചാ സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ബംഗളൂരുവിലെ കാര്‍മലാരം റെയില്‍വെ സ്റ്റേഷനില്‍ ആവശ്യത്തിന് വെളിച്ചമോ സുരക്ഷയോ ഇല്ലെന്നുള്ള പരാതി വ്യാപകമായി ഉയരുന്നുണ്ട്.