വീടിന് തീപിടിച്ചാലും വള്ളം നശിച്ചാലും ദുരിതാശ്വാസം ; വരുമാനം 2 ലക്ഷത്തില്‍ കൂടരുത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം ലഭിക്കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി. ഗുരുതര രോഗികള്‍ക്കും വാര്‍ഷികവരുമാനം രണ്ടുലക്ഷം കവിയാത്തവര്‍ക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരുതവണമാത്രമേ ലഭിക്കൂ. ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയവയാണെങ്കില്‍ രണ്ടു വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം. ആറ് മാസത്തിനകമുള്ള അസ്സല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും നല്‍കണം. അപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ മരണ സര്‍ട്ടിഫിക്കറ്റ്, എഫ്‌ഐആര്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം മരിച്ച് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം.