Headlines
Loading...
ഇവര്‍ ചെയ്ത തെറ്റിന് പി എസ് സി പരീക്ഷ എഴുതുന്നവര്‍ എന്ത് പിഴച്ചു, വാച്ചുമില്ല പരീക്ഷാഹാളില്‍ ക്‌ളോക്കുമില്ല, സമയമറിയാതെ ഉദ്യോഗാര്‍ത്ഥികള്‍

ഇവര്‍ ചെയ്ത തെറ്റിന് പി എസ് സി പരീക്ഷ എഴുതുന്നവര്‍ എന്ത് പിഴച്ചു, വാച്ചുമില്ല പരീക്ഷാഹാളില്‍ ക്‌ളോക്കുമില്ല, സമയമറിയാതെ ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാഹാളില്‍ വാച്ച്‌ ഒഴിവാക്കിയത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിനയായി. സമയം അറിയിക്കാന്‍ അരമണിക്കൂര്‍ ഇടവിട്ട് ബെല്‍ മുഴക്കുന്നുണ്ടെങ്കിലും അതിനിടയ്ക്കും പരീക്ഷയുടെ അവസാന മിനിട്ടുകളിലും സമയം അധികരിച്ചുവെന്ന സംശയത്താല്‍ ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരമെഴുത്തുമ്ബോള്‍ തെറ്റുണ്ടാകുന്നതായാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.

സ്മാര്‍ട്ട് വാച്ചിലൂടെയാണ് യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ തട്ടിപ്പുനടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സാധാരണ വാച്ചുകളടക്കം പൂര്‍ണമായും ഒഴിവാക്കി ഉത്തരവിറക്കിയത്.