Headlines
Loading...
മുഖം തിളങ്ങാന്‍ പെരുഞ്ചീരക ഫേസ് പാക്ക്

മുഖം തിളങ്ങാന്‍ പെരുഞ്ചീരക ഫേസ് പാക്ക്

Beauty tips തെളിഞ്ഞ മുഖത്തിനായി പല വഴികളും പരീക്ഷിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ പലപ്പോഴും ഫലം ലഭിയ്ക്കില്ലെന്നു മാത്രമല്ല, പാര്‍ശ്വ ഫലങ്ങളുണ്ടാകുകയും ചെയ്യും. ഇതിനുള്ള ഉത്തമ ഒരു പരിഹാരമാണ് വീട്ടുവൈദ്യങ്ങള്‍ എന്നത്. മുഖം ക്ലിയറാക്കുന്ന മൂന്നു ചേരുവകള്‍ അടങ്ങിയ മിശ്രിതം വീട്ടില്‍ തന്നെയുണ്ടാക്കി ഫേസ് പായ്ക്കായി ഉപയോഗിക്കാവുന്നതാണ്. ഇതില്‍ പെരഞ്ചീരകമാണ് പ്രധാനം ഘടകം. ഇത് നല്ല ക്ലിയറായ ചര്‍മത്തിന് സഹായിക്കുന്നു.ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നാണ് ജീരകം. മുഖക്കുരു മാറാനും മുഖം തിളങ്ങാനുമെല്ലാം ഈ ചേരുവ ഏറെ നല്ലതാണ്. മരുന്നു ഗുണമുള്ള ഒന്നാണ് പെരുഞ്ചീരകം. ഇതു തന്നെയാണ് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും മറ്റും ഉപകാരപ്രദവുമാകുന്നത്

ഈ ഫേസ്പാക്ക് ഉണ്ടാക്കാന്‍ പെരുഞ്ചീരകം പൊടിയ്ക്കുക, ഇതില്‍ തേനും തൈരും കലര്‍ത്തി മുഖത്തിടാം. ഉണങ്ങുമ്ബോള്‍ കഴുകാം. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഇതു ചെയ്യാം. നല്ല ക്ലിയര്‍ ചര്‍മം ലഭിയ്ക്കും. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കിത് നല്ല പരിഹാരമാണ്.

Get all latest Malayalam news & Kerala News at LIVE TODAY MALAYALAM online. You can also catch all latest news in Malayalam by following us on Facebook

Keywords: beauty tips, skin care tips in Malayalam, Malayalam glowing tips