kerala
ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി കസ്റ്റഡിയിൽ!
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് വെച്ച് ബിനീഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം സംബന്ധിച്ചാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്.