Headlines
Loading...
കൊല്ലത്ത് മലിനജലം ഒഴുക്കുന്നതിലെ തര്‍ക്കം: കൊല്ലത്ത് പെണ്‍കുട്ടിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

കൊല്ലത്ത് മലിനജലം ഒഴുക്കുന്നതിലെ തര്‍ക്കം: കൊല്ലത്ത് പെണ്‍കുട്ടിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

കൊല്ലം: മലിനജലം ഒഴുക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലത്ത് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവില്‍ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. അയല്‍വാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. മലിനജലം ഒഴുക്കുന്നതിലെ തര്‍ക്കമാണ് കൊലയ്ക്കു കാരണം. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം പെണ്‍കുട്ടിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്. ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റു. ഇയാള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.