kerala
അപകടത്തില്‍പ്പെട്ടവരെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലാക്കിയ എം എല്‍ എ സമരത്തിനെത്തിയത് ബൈക്കില്‍
തിരുവനന്തപുരം : പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കാന്‍ പോയവഴിയാണ് കോവളം എം എല്‍ എ എം. വിന്‍സെന്റ് മരത്തില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ട കാര്‍ കാണുന്നത്. ഉടന്‍ വാഹനം നിര്‍ത്തി ഇറങ്ങിയ എം എല്‍ എ അപകടത്തില്‍ പരിക്കേറ്റവരെ സ്വന്തം വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. വില്ലിക്കുളത്ത് കാറപകടത്തില്‍ പരിക്കേറ്റവരെയാണ് എം എല്‍ എയുടെ ഇടപെടലില്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനായത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.
വില്ലിക്കുളം സ്വദേശി പനവിള സുരേന്ദ്രന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് തെങ്ങിലിടിക്കുകയായിരുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന മകള്‍ മിനിമോള്‍, ചെറുമകള്‍ എന്നിവര്‍ക്കും പരിക്കേറ്റു.
തുടര്‍ന്ന് മറ്റൊരു ബൈക്കിലാണ് എം.എല്‍.എ ധര്‍ണയില്‍ പങ്കെടുക്കാന്‍ പോയത്