Headlines
Loading...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്‌ട്രേറ്റ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ആയൂര്‍കേന്ദ്രത്തില്‍ ചികില്‍സയിലാലിരുന്നു അദ്ദേഹത്തിനു ഒരാഴ്ചത്തെ ചികില്‍സകൂടി വേണമെന്നു ആശുപത്രിയധികൃതര്‍ അറിയിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് കൈമാറുകയായിരുന്നു. എതിര്‍പ്പു പ്രകടിപ്പിക്കാതെ ശിവശങ്കര്‍ ഇ.ഡി.

സംഘത്തോടൊപ്പം കൊച്ചിയിലേക്കു തിരിച്ചു. ചേര്‍ത്തലയില്‍ വച്ചു കസ്റ്റംസ് സംഘവും സമന്‍സ് കൈമാറി ശിവശങ്കറിന്റെ കസ്റ്റഡി രേഖപ്പെടുത്തി. ആദ്യം കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണു കരുതിയതെങ്കിലും ഇ.ഡി. ഓഫീസിലേക്കാണു കൊണ്ടുപോയത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസും സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ ഇ ഡിയും കസ്റ്റഡിയില്‍ എടുക്കാനിരിക്കെയാണ് അറസ്റ്റ് ഒഴിവാക്കാന്‍ ശിവശങ്കര്‍ ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. എന്നാല്‍ ശിവശങ്കറിന്റെ വാദം കോടതി തള്ളുകയും വിദേശനാണ്യ ചട്ടലംഘനം ഉള്‍പ്പെടെ ശിവശങ്കറിനെതിരേ ഇഡിയും കസ്റ്റംസും ഉന്നയിച്ച വാദങ്ങള്‍ ശരി വെയ്ക്കുകയുമായിരുന്നു.