kasaragod
ഉദുമ ബാര പോസ്റ്റ് ഓഫീസ് നാലാംവാതുകലിൽ നിന്ന് മാങ്ങാട് ഭാഗത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച്ഒപ്പ് സമരവുമായി നാട്ടുകാർ
ഉദുമ: കാലാകാലങ്ങളായി ഉദുമ പോസ്റ്റ് ഓഫീസിന് കീഴിൽ ബാര ബ്രാഞ്ച് പോസ്റ്റ് ഓഫീസ് നല്ലരീതിയിൽ പ്രവർത്തിച്ചു വരികയാണ്. ഈ പോസ്റ്റ് ഓഫീസ് മാങ്ങാട് ഭാഗത്തേക്ക് മാറ്റുവാനുള്ള നടപടിയിൽ പ്രതിഷേധിച്ച് ഡിവിഷൻസ് പോസ്റ്റ് സൂപ്രണ്ടിന് ഹർജി നൽകി നാട്ടുകാർ. പ്രസ്തുത പോസ്റ്റ് ഓഫീസിൻറെ ചുറ്റുപാടും ഒരുപാട് പാവപ്പെട്ടവർ താമസിക്കുന്നുണ്ട് അവർക്ക് നിലവിൽ പോസ്റ്റ് ഓഫീസിൽ SB, RD , SSA , RPLI, FD മുതലായ എല്ലാവിധ ഇടപാടുകളും നാലാംവാതുക്കൽ ഉള്ള ബാര ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഉള്ളതാണെന്ന് നാട്ടുകാർ ആരോപിച്ചു . കൂടാതെ ഇവിടെ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ, ഗവൺമെൻറ് ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ സഹകരണ ബാങ്ക് ഫ്ലോർ മില്ലുകൾ സൂപ്പർമാർക്കറ്റുകൾ കൂടാതെ ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട് ആയതിനാൽ പോസ്റ്റ് ഓഫീസ് മാങ്ങാട് ഭാഗത്തേക്ക് മാറുകയാണെങ്കിൽ സാധാരണക്കാരായ ആളുകളുടെ അവകാശത്തെ നിഷേധിക്കുന്നതാണ് എന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ആയതിനാൽ പ്രസ്തുത ഉദ്ദേശം ഉപേക്ഷിച്ച് പോസ്റ്റ് ഓഫീസ് ഇവിടെ തന്നെ നിലനിർത്തണം അഭ്യർത്ഥിച്ചു
അബ്ദുല്ലത്തീഫ് യുകെ, എം അബ്ദുല്ലക്കുഞ്ഞി കുഞ്ഞി, കുഞ്ഞിരാമൻ കെഎം, കെ ബാലകൃഷ്ണൻ, ഷൈലജ , സുനിത, ബേബി, പിയെ ഹുസൈൻ തുടങ്ങിയ നൂറോളം പേർ ഒപ്പ് സമരത്തിൽ ഭാഗമായി