covid update
കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,838 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,06,946 ആയി ഉയര്‍ന്നു.7,15,812 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 68,74,518 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 89.20 ശതമാനമായി ഉയര്‍ന്നു.702 പേര്‍ കൂടി 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 1,16,616 ആയി ഉയര്‍ന്നു. ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 85 ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.