telugana
മദ്യത്തിനടിമയായ മകന്‍ ചെയ്ത ക്രൂരതയില്‍ അമ്ബരന്ന് നാട്ടുകാര്‍... മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 65കാരിയായ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി! സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് തലയില്ലാത്ത അമ്മയുടെ മൃതദേഹം; അനിയന് പിന്നാലെ പാഞ്ഞ പോലീസ് കുറ്റിക്കാട്ടില്‍ കണ്ട കാഴ്ച്ച ഭയാനകം...
മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 65കാരിയായ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. തലങ്കാനയിലെ നാഗര്‍കുനൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് അതിക്രൂര സംഭവം അരങ്ങേറിയത്.
മദ്യത്തിനടിമയായ മകനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ഇയാള്‍ കൃത്യം നടന്ന ദിവസം അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ മകന്റെ ശീലം അറിയുന്ന ഇവര്‍ പണം നല്‍കാന്‍ വിസ്സമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തലയുമായി കടന്നു കളയുകയായിരുന്നു. വൈകിട്ടോടെ സമീപപ്രദേശത്ത് നിന്ന് പൊലീസ് ഇയാളെ പിടികൂടി.
ഇതേ പരിസരത്തു നിന്നു തന്നെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ സ്ത്രീയുടെ തലയും പൊലീസ് കണ്ടെടുത്തു.
സംഭവത്തില്‍ ഇയാളുടെ മൂത്ത സഹോദരന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: murder, telugana, police arrested, crime scene, killed mother, nagarkunur