kerala
വിവിധ സ്ക്കോളർഷിപ്പ് അപേക്ഷകളുടെ അവസാന തിയ്യതി നവംബർ 30 വരെ നീട്ടി
🔰പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്
🔰മെറിറ്റ് കം മീൻസ് സ്കോളർഷിപ്
🔰പ്രീ മെട്രിക് ഫോർ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ്
🔰പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ്
🔰സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
തുടങ്ങിയ സ്കോളർഷിപ്പുകളുടെ അവസാന തിയ്യതി നവംബർ 30 വരെ നീട്ടി.
പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ: പുതിയ രജിസ്ട്രേഷനും പുതുക്കലും നവംബർ 30 വരെ
1. പ്രീ മെട്രിക് സ്കോളർഷിപ്പ്:
ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അവശ്യമായ രേഖകൾ:
▪️50% ത്തിനുമുകളിലുള്ള കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ് (ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥികൾക്ക് ഒഴികെ)
▪️ആധാർ കാർഡ്
▪️ബാങ്ക് പാസ്ബുക്ക്
▪️മൊബൈൽ നമ്പർ
▪️ സ്കൂൾ ബൊണഫൈഡ് സർട്ടിഫിക്കറ്റ്
കഴിഞ്ഞ വർഷം സ്കോളർഷിപ്പ് കിട്ടിയവർ നിർബന്ധമായും പുതുക്കേണ്ടതാണ്
2. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്:
(പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, ടോപ് ക്ലാസ് സ്കോളർഷിപ്പ്, മെറിറ്റ് കം മീൻസ് (MCM) സ്കോളർഷിപ്പ്)
പ്ലസ് വൺ, പ്ലസ് ടു, ഐ ടി ഐ, ബി എ, ബികോം, ബി എസ് സി തുടങ്ങിയ ഡിഗ്രികൾ, ബി ടെക്, മെഡിക്കൽ, ഐ ഐ ടി, ഐ ഐ എം തുടങ്ങി എല്ലാ ടെക്നിക്കൽ ആൻഡ് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന യു ജി, പി ജി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
ആവശ്യമായ രേഖകൾ:
1. അവസാനം പഠിച്ച കോഴ്സിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കോപ്പി.
2. വിദ്യാർത്ഥിയുടെ ഫോട്ടോ
3. ഇന്സ്ടിട്യൂഷൻ വെരിഫിക്കേഷൻ ഫോം
4. സെൽഫ് ഡിക്ലറേഷൻ ഫോർ കമ്മ്യൂണിറ്റി/പേരെന്റ്സ് ഡിക്ലറേഷൻ (Under 18)
5. വരുമാന സർട്ടിഫിക്കറ്റ്*
6. ഡോമിസൈൽ സർട്ടിഫിക്കറ്റ് /റെസിഡൻസ് സർട്ടിഫിക്കറ്റ്
7. മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബോണഫൈഡ് സർട്ടിഫിക്കറ്റ്
8. ആധാർ കാർഡ്
9. ബാങ്ക് പാസ്ബുക്ക്
10. ഫീ അടച്ച് സ്ലിപ്പ്