
kerala
ജലീലിനെതിരെ ഏഴാംദിവസവും പ്രതിഷേധം; മലപ്പുറത്ത് ലാത്തിചാർജ്
മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഏഴാംദിവസത്തിലേക്ക്. യൂത്ത് കോണ്‍ഗ്രസും, യുവമോര്‍ച്ചയും, കേരള കോണ്‍ഗ്രസും വിവിധ ജില്ലകളില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
കോട്ടയത്തും, മലപ്പുറത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചു. മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. കാസര്‍കോട്ട് യുവമോര്‍ച്ച മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി.